
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഇന്ത്യ. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ വാക്സിനായ ഹൈഡ്രോക്സി ക്ലോറോക്വീന്‍ അമേരിക്കയിലേയ്ക്ക് കയറ്റി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് മരുന്നിന്റെ കുറവ് പരിഹരിക്കാന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനെതിരെ രംഗത്ത് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരുന്ന് നല്‍കിയില്ലെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കയറ്റുമതി നിരോധനം പിന്‍വലിച്ചത്.
‘മോദിയോട് മരുന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ മരുന്ന് ലഭിച്ചിട്ടില്ല. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും യുഎസുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും കഴിഞ്ഞ ദിവസം ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here