ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍; നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ; ദില്ലി ക്യാന്‍സര്‍ സെന്റര്‍ പൂട്ടി

ഏപ്രില്‍ പതിനഞ്ചിന് അവസാനിക്കുന്ന ലോക് ഡൗണ്‍ നീട്ടണമെന്ന് ഏഴോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയോഗം ചേര്‍ന്ന് ലോക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.

ദില്ലി ക്യാന്‍സര്‍ സെന്ററില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ക്യാന്‍സര്‍ സെന്ററില്‍ രോഗികളുടെ എണ്ണം 19 ആയി. ഇതില്‍ 9 മലയാളി നഴ്സുമാരും ഉള്‍പ്പെടുന്നു. ക്യാന്‍സര്‍ സെന്റര്‍ അടച്ചു. ജീവനക്കാരെ നിരീക്ഷണത്തിലാക്കി.

രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധിച്ച നഴ്സുമാരെ മാറ്റി. ഇതില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. ആശുപത്രി അധികൃതരുടെ വീഴ്ച്ചയാണ് രോഗ വ്യാപനത്തിന് കാരണമായതെന്ന് നഴ്സുമാര്‍ കുറ്റപ്പെടുത്തുന്നു. സുരക്ഷ സജീകരണങ്ങള്‍ ഇല്ലാതെയാണ് ജോലി ചെയ്യേണ്ടി വന്നതെന്നും അവര്‍ വെളിപ്പെടുത്തി.

മുംബൈ ധാരാവിയില്‍ ഒരാളില്‍കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചേരിയില്‍ രോഗികളുടെ എണ്ണം മൂന്നായി വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ ലക്ഷണം കാണിക്കുന്നതായി ദില്ലി എയിസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. രോഗസമ്പര്‍ക്കമില്ലാത്തവരിലും രോഗം കണ്ടെത്തി.

അതേസമയം, സാമൂഹ്യവ്യാപനം കേന്ദ്ര മെഡിക്കല്‍ റിസര്‍ച്ച് തള്ളി കളയുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ലോക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ഉള്ളപ്പോവും രോഗം വ്യാപിക്കുന്നത് വര്‍ദ്ധിക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളില്‍ രോഗം രൂക്ഷമായി. ഈ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവും തെലങ്കാനയില്‍ ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യക്കാരനാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, യുപി, ആസാം, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ തുടരണമെന്നാവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News