ബച്ചനും മമ്മൂട്ടിയും മോഹന്‍ലാലും രജനിയും ഒന്നിക്കുന്ന ‘ഫാമിലി’

അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം ഒരു ചിത്രത്തില്‍ അഭിനയിച്ചാല്‍ എങ്ങനെയിരിക്കും?.

ഒടുവില്‍ ലോക്ഡൗണ്‍ കാലത്ത് അതും സംഭവിച്ചു. ഇന്ത്യന്‍ സിനിമയിലെ അതികായരെയെല്ലാം വീട്ടിലിരുത്തി അഭിനയിപ്പിച്ച ഫാമിലി എന്നപേരുള്ള ഹ്രസ്വചിത്രം വിര്‍ച്ച്വലി സംവിധാനം ചെയ്തത് പ്രസൂണ്‍ പാണ്ഡേയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കേണ്ടതിന്റെ സന്ദേശം പകരുന്നതാണ് ഹൃസ്വചിത്രത്തിന്റെ ഉള്ളടക്കം.

ചിത്രത്തിന്റെ അവസാനം അമിതാഭ് ബച്ചന്‍ ഹ്രസ്വചിത്രം നിര്‍മിക്കാനുള്ള കാരണം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഒരു കുടുംബമാണ്.
കുടുംബത്തിലെ ദിവസക്കൂലിക്കാരായ പലരും ഈ സമയത്ത് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവരെ സഹായിക്കാനായി സ്‌പോണ്‍സര്‍ഷിപ് കണ്ടെത്തി ടിവി ചാനലില്‍ നമ്മള്‍ പരിപാടിയൊരുക്കും.

ഇതില്‍ നിന്നുള്ള വരുമാനം ദിവസക്കൂലിക്കാരുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും ബച്ചന്‍ പറയുന്നു. കന്നട താരം ശിവ രാജ്കുമാര്‍, ബംഗാളി താരം പ്രൊസന്‍ജിത് ചാറ്റര്‍ജി, മറാത്തി താരം സൊനാലി കുല്‍ക്കര്‍ണി എന്നിവരും ഹ്രസ്വ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News