ഈ വര്‍ഷത്തെ ഹജ്ജ്; സൗദി ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുകയെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗവ്യാപനം നിയന്ത്രിക്കപ്പെടുമ്പോള്‍ സാഹചര്യത്തിനനുസരിച്ച് തീരുമാനമുണ്ടാകും. റമദാനും ഈദുല്‍ ഫിത്തറും സാധാരണ നിലയില്‍ ലഭിക്കാന്‍ സാധ്യതയില്ല.

നിലവിലെ സാഹചര്യമനുസരിച്ച് റമദാന്‍ മാസത്തിലും നിയന്ത്രണം തുടരേണ്ടിവരും. തറാവീഹ് നിസ്‌കാരം നടക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. നിയന്ത്രണങ്ങള്‍ ഇതേപടി തുടരുന്നതാണ് ഇപ്പോള്‍ അഭികാമ്യം. പ്രതീക്ഷകള്‍ക്കും ഭാവനകള്‍ക്കും അപ്പുറമാണ് ലോകത്തിന്റെ അവസ്ഥ.

അതീവ ഗുരുതരപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുക തന്നെ വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, സൗദിയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ 12 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2752 ആയി ഉയര്‍ന്നു. റിയാദില്‍ പുതുതായി 56 ഉം മക്കയില്‍ 21 ഉം ജിദ്ദയില്‍ 27 ഉം മദീനയില്‍ 24 പേര്‍ക്കും ഖത്തീഫില്‍ 8 പേര്‍ക്കും ദമാമില്‍ നാലു പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News