യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടി; ഭക്ഷ്യവിതരണം നടത്താന്‍ അനുമതിതേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊല്ലം: യൂത്ത് കോണ്ഗ്രസിന് തിരിച്ചടി. ഭക്ഷ്യ വിതരണം നടത്താന്‍ അനുമതിതേടി യൂത്ത്‌കോണ്‍ഗ്രസ് കൊല്ലം യൂണിറ്റ് നല്‍കിയ ഹര്‍ജ്ജിയിലാണ് യൂത്ത്‌കോണ്‍ഗ്രസിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്.

കൊല്ലത്ത് കമ്യൂണിറ്റി കിച്ചണ്‍ നടത്തുന്നതിനായി യൂത്ത് കോണ്‍ഗ്രസ് സംഭരിച്ച ഭക്ഷ്യ വസ്തുക്കള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ജില്ലാ സപ്ലൈ ഓഫീസറെ ഇത് ഏല്‍പിക്കണം. യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിച്ച രണ്ട് സന്നദ്ധ പ്രവര്‍ത്തരുടെ സാന്നിധ്യത്തിലായിരിക്കും ഭക്ഷണവിതരണം. ജില്ലാ ഭരണകൂടവുമായി സഹകരിക്കാമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

ജില്ലാ കളക്ടര്‍ മുമ്പോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിക്കാതെയാണ് യൂത്ത്‌കോണ്‍ഗ്രസ് കളക്ടറെ വെല്ലുവിളിച്ച് ഹൈക്കാടതിയില്‍ ഹര്‍ജി നല്‍കിയത്.ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ജില്ലാ കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here