കേരളം ജയിച്ചു; മറിയക്കുട്ടി ജീവിതത്തിലേക്ക്

മൂന്നാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം രോഗം ഭേദമായി ചക്രക്കസേരയില്‍ വാതില്‍ കടക്കുമ്പോള്‍ മറിയക്കുട്ടിയുടെ കണ്ണുനിറഞ്ഞു. ലോകത്തെ വിറപ്പിച്ച വൈറസിനെ മുട്ടുകുത്തിച്ച് ജീവിതം തിരികെതന്ന ഡോക്ടര്‍മാരോടും നേഴ്സുമാരോടും നന്ദിപറഞ്ഞു.

ആംബുലന്‍സില്‍ കയറി കൈവീശുമ്പോള്‍ ആ കണ്ഠമിടറി. ”ശ്രദ്ധിച്ചാല്‍ മതി. ഇനിയൊന്നും പേടിക്കേണ്ട- ഡോക്ടറുടെ വാക്കുകള്‍ക്ക് സന്തോഷത്തോടെ തലയാട്ടി. കരുതലിന്റെ കുടപിടിച്ച് നാട് കൂടെനിന്നപ്പോള്‍ മഹാമാരിയെ തോല്‍പ്പിച്ച് മലപ്പുറം ജില്ലയിലെ ആദ്യ കോവിഡ്- 19 രോഗി ആശുപത്രി വിട്ടു.

വൈറസ് വ്യാപന സാധ്യതയുടെ ഹോട്ട് സ്പോട്ടായ മലപ്പുറത്തിന്റെ അതിജീവന യുദ്ധത്തിന് ആത്മവിശ്വാസം പകരുന്ന ‘മോചനം’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here