”എങ്ങനെ മാസ്‌ക് നിര്‍മ്മിക്കാം”; പൂജപ്പുര ജയിലില്‍ നിന്ന് ഇന്ദ്രന്‍സ് പറയുന്നു

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ വീഡിയോയ്ക്കായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടി നടന്‍ ഇന്ദ്രന്‍സ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ വച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

ഇന്ദ്രന്‍സ്: ”നമുക്ക് ആവശ്യമുള്ള മാസ്‌ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു. കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‌ക് ഉണ്ടാക്കാവുന്നതേയുള്ളൂ. അതിനാവശ്യമായ മെറ്റീരിയലുകള്‍ വച്ച് അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ കാണിക്കാം.”

തയ്യല്‍ മെഷീനില്‍ മാസ്‌ക് തയ്യാറാക്കേണ്ടതെങ്ങനെയെന്ന് വീഡിയോയിലൂടെ ഇന്ദ്രന്‍സ് വിശദമായി കാണിച്ചുതരുന്നുണ്ട്. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here