ഈ കാലവും നാം കടന്ന് പോകും….. കൃഷ്ണയുടെ ഗാനം ശ്രദ്ധേയം

ഈ കാലവും നാം കടന്ന് പോകും.. ഒപ്പം ഈ മഹാമാരിയും തോറ്റു പോകും…. ഈ വരികളില്‍ തുടങ്ങുന്ന ഗാനത്തിലൂടെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുകയാണ് കൃഷ്ണ എന്ന കൊച്ച് ഗായിക..

നസറുദീന്‍ മണ്ണാര്‍ക്കാടാണ് ഈ ഗാനത്തിന്റെ രചയിതാവ്. ദുബായിയില്‍ ജോലി ചെയ്യുന്ന ഇദേഹം നിരവധി മാപ്പിള ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.

കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ കുട്ടിപ്പട്ടുറുമലിലെ ഫസ്റ്റ് റണ്ണറപ്പ് ആയ കൃഷ്ണ നാലാഞ്ചിറ നവജീവന്‍ ബദനി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് .പൗഡിക്കോണം സ്വദേശിയായ ക്യഷ്ണ ബാങ്ക് ഉദ്യോഗസ്ഥനായ ബാബുവിന്റേയും വീണയുടേയും മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News