എറണാകുളത്ത് വിൽപ്പനയ്ക്കായി ലോറികളിൽ എത്തിച്ച പഴകിയ മത്സ്യം പിടിച്ചെടുത്തു

എറണാകുളത്ത് വിൽപ്പനയ്ക്കായി ലോറികളിൽ എത്തിച്ച പഴകിയ മത്സ്യം പിടിച്ചെടുത്തു. ആയിരത്തി എണ്ണൂറ് കിലോ മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

മത്സ്യം വാങ്ങിയവരുടെ പരാതിയില്‍ പരിശോധനയ്ക്കെത്തിയ അധികൃതര്‍ ലോറി പിടികൂടുകയും പഴകിയ മത്സ്യം നശിപ്പിക്കുകയും ചെയ്തു.

ഇത് ഓമനയുടെ മാത്രം അവസ്ഥയല്ല. ഓമനയെ പോലെയുള്ള നിരവധി ചെറുകിട കച്ചവടക്കാരും ആളുകളുമാണ് ഈ മത്സ്യം വാങ്ങിയത്.

ഒമാൻ ചാളയായിരുന്നു കൂടുതലും. ചമ്പക്കര മാർക്കറ്റിൽ മൊത്ത വിപണനം നടത്തുന്ന മത്സ്യം ചെറുകിട കച്ചവടക്കാർ വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്.

ശീതീകരിച്ച പെട്ടികളിൽ എത്തുന്നതിനാൽ പലരും വീടുകളിലും കടകളിലും എത്തിയ ശേഷമാണ് പെട്ടി പൊട്ടിച്ചു നോക്കുന്നത്.

ഇന്നലെ രാവിലെയാണ് ഗുജറാത്ത് ഉൾപ്പടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം റോഡ് മാർഗം എറണാകുളം ചമ്പക്കര മാർക്കറ്റിൽ എത്തിച്ചത്.

ആയിരത്തി എണ്ണൂറ് കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായി ചേര്‍ന്ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

ചമ്പക്കര മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങിയ പലരും പരാതി നൽകിയതോടെയാണ്‌ അധികൃതർ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കെത്തിയ അധികൃതര്‍ ലോറി പിടികൂടുകയും പഴകിയ മത്സ്യം നശിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News