മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാം, വര്‍ക്ക് ഷോപ്പുകള്‍ക്ക് രണ്ടു ദിവസം തുറന്നുപ്രവര്‍ത്തിക്കാം

തിരുവനന്തപുരം: മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്ക് ഷോപ്പുകള്‍ക്ക് വ്യാഴം, ഞായര്‍ ദിവസത്തില്‍ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് കടകള്‍ കൂടി തുറക്കും. ഫാന്‍, എയര്‍കണ്ടീഷണര്‍ എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്നതിനെക്കുറിച്ചും പരിഗണിക്കും. ഇലക്ട്രീഷന്‍മാര്‍ക്ക് ആവശ്യമായ റിപ്പയറിംഗ് നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here