സൗദിയില്‍ മൂന്നു മരണംകൂടി; കുവൈത്തില്‍ 59 ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ്,യുഎഇയില്‍ രോഗബാധിതര്‍ 2076

മനാമ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ മൂന്ന് പേര്‍ കൂട മരിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൗദിയില്‍ മരണം റിപ്പോര്‍ട്ട ചെയ്യുന്നത്. ഇതോടെ രാജ്യത്ത് മരണ സംഖ്യ 41 ആയി ഉയര്‍ന്നു. ഇതില്‍ രണ്ടു മരണം മക്കയിലാണ്.

190 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവര്‍ 2,795 ആയി ഉയര്‍ന്നു. ഇതില്‍ 615 പേര്‍ക്ക് രോഗം ഭേദമായി. ഇത് ജിസിസിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 2,163 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും റിയാദിലാണ്.
സൗദിയില്‍ കൊറോണവൈറസ് ബാധ നിയന്ത്രണ വിധേയമാക്കാനാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

കുവൈത്തില്‍ 363 ഇന്ത്യക്കാര്‍ ചികിത്സയില്‍

കുവൈത്തില്‍ 59 ഇന്ത്യക്കാര്‍ക്കുകൂടി ചൊവ്വാഴ്ച കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥികരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 363 ആയി ഉയര്‍ന്നു.

ചൊവ്വാഴ്ച മൊത്തം 78 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതര്‍ 743 ആയി. ഇതില്‍ 105 പേര്‍ രോഗം ഭേദമായി ആശപത്രി വിട്ടു. പ്രവാസി മാതാപിതാക്കുടെ രണ്ടു വയസ്സുള്ള കുട്ടിയും 72 വയസ്സുള്ള കുവൈത്ത് സ്വദേശിയും ചൊവ്വാഴ്ച രോഗമുക്തരായി.

ബഹ്‌റൈനില്‍ 41 പ്രവാസികള്‍ക്ക് കോവിഡ്

ബഹ്‌റൈനില്‍ 41 പ്രവാസി തൊഴിലാളികള്‍ക്കു കൂടി ചൊവ്വാഴ്ച കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ 55 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

ഹിദ്ദിലെ ഒരു ലേബര്‍ ക്യാമ്പില്‍ കഴിയുകയായിരുന്നു രോഗം സ്ഥിരീകരിച്ച് 41 വിദേശ തൊഴിലാളികളും.
കഴിഞ്ഞ ദിവസം സല്‍മാബാദില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 31 പ്രവാസികളായ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ ക്യാമ്പില്‍ കഴിഞ്ഞ 113 പേര്‍ക്ക് നേരത്തെ രോഗം കണ്ടെതത്തിയിരുന്നു. ഇതേത്തുടര്‍ന്ന് താമസ സ്ഥലത്തു നിരീക്ഷണത്തില്‍ കഴിഞ്ഞ ബാക്കിയുള്ളവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇതുവരെ ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ചത് 811 പേര്‍ക്കാണ്. ഇതില്‍ 458 പേര്‍ക്ക് രോഗം ഭേദമായി. 353 പേരാണ് ചികിത്സയില്‍ കഴിയന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 502 പേര്‍ ബഹ്‌റൈനികളാണ്. 97 ഇന്ത്യക്കാരും 35 ബംഗ്ലാദേശുകാരും രോഗം സ്ഥിരീകരിച്ചവരില്‍പെടും.

ഒമാനില്‍ 40 പേര്‍ക്ക് രോഗം

ഒമാനില്‍ ചൊവ്വാഴ്ച 40 പേര്‍ക്കുകൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതര്‍ 371 ആയി. ഇതില്‍ 67 പേര്‍ക്ക് രോഗം ഭേദമായി.

ദുബായില്‍ ഷോപ്പിംഗ് മാളുകള്‍ അടച്ചിടും; യുഎഇയില്‍ രോഗബാധിതര്‍ 2076

കൊറോണ വൈറസ് വ്യാപനം തടയാുനള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി ഏപ്രില്‍ 18 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്ന് സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ കാലയളവില്‍ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഡിഇഡി അറിയിച്ചു.

യുഎഇയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി. ഏഷ്യന്‍ വംശജന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നേരത്തേ അജ്മാനില്‍ കണ്ണൂര്‍ കോളയാട് സ്വദേശിയുടെ മരണം ബന്ധുക്കളും സഹപ്രവര്‍ത്തകരും സ്ഥിരീകരിച്ചിരുന്നു. 277 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 2076 ആയി. 167 പേര്‍ക്ക് രോഗം ഭേദമായി.

മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയെയും രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം കോവിഡ് പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തോട് അടിയന്തിരമായി ചികില്‍സതേടാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു. നസീര്‍ വാടാനപ്പള്ളിയും ഇക്കാര്യം സ്ഥിരീകരിച്ചു.

ഖത്തറില്‍ 1697 പേര്‍ ചികിത്സയില്‍

ഖത്തറില്‍ 1832 പേര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 228 കേസുകള്‍ തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചതാണ. ഇതില്‍ 131 പേര്‍ രോഗവിമുക്തി നേടി. 1697 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News