ചൈനയ്ക്ക് മരണമില്ലാത്ത ദിനം; ലോകത്ത് കൊറോണ മരണം 82000 കടന്നു; രോഗബാധിതര്‍ 14 ലക്ഷത്തിലേറെ

കൊറോണ ബാധിച്ചുമരിച്ചവരുടെ എണ്ണം ലോകത്താകെ 82000 കടന്നു. ചൈനയില്‍നിന്ന് ആശ്വാസവാര്‍ത്ത. ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ടെത്തിയ അവിടെ ആരും മരിക്കാതെ ഒരു ദിനം. രോഗം പടര്‍ന്നുപിടിച്ചശേഷം ആദ്യമായാണ് ഇത്.

ലോകത്താകെ മരണസംഖ്യ 81,000 കടന്നു. തുടര്‍ച്ചയായി നാലു ദിവസം മരണസംഖ്യ കുറഞ്ഞ സ്പെയിനില്‍ ചൊവ്വാഴ്ച വര്‍ധിച്ചു. 743 പേര്‍കൂടി മരിച്ചു. മരണസംഖ്യ 13,798. ബ്രിട്ടനില്‍ 786 പേര്‍ കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 6159 ആയി. ബല്‍ജിയത്തില്‍ 403 പേര്‍കൂടി മരിച്ചു. മരണസംഖ്യ 2035. നെതര്‍ലന്‍ഡ്സിലും 2000 കടന്നു.

ഇറ്റലിയില്‍ മരണസംഖ്യ 17,127. ഫ്രാന്‍സില്‍ ഒമ്പതിനായിരത്തോട് അടുക്കുന്നു. അമേരിക്കയില്‍ 12,000 കടന്നു. രോഗികള്‍ നാലു ലക്ഷത്തിനടുത്ത്. ഇറാനില്‍ മരണസംഖ്യ ചൊവ്വാഴ്ചയും കുറഞ്ഞു. 133 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ലോകത്ത് 14 ലക്ഷം കടന്നു. മൂന്നു ലക്ഷത്തോളം പേര്‍ രോഗമുക്തരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here