കോവിഡ് കാലത്ത് സാധാരണക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ആശ്വാസമായി മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്

കൊറോണ കാലത്ത് സാധാരണക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ആശ്വാസമായി മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത്. തൃശൂര്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സഹോദരങ്ങളുമാണ് കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയാവുന്നത്.

കോവിഡ്19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നിര്‍ദ്ധേശത്തെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ ഭക്ഷണത്തിന് വേണ്ടീ ബുദ്ധിമുട്ടരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുള്‍ സലാമും സഹോദരങ്ങളും ചേര്‍ന്ന് പഞ്ചായത്തിലെ 2 വാര്‍ഡിലെ 500 പേര്‍ക്ക് സഹായം എത്തിച്ചത്.

നിത്യോപയോഗ സാധങ്ങളും പലവ്യഞ്ജനം സാധനങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ 21 സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ഫ്രിയായി വീട്ടില്‍ എത്തിച്ച് കൊടുക്കുന്നത് ഇത് കുടാതെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആളുകള്‍ക്കും 200 അതിഥി തൊഴിലാളികള്‍ക്കുമാണ് പത്ത് കിലോ അരിയും,പലവജനകിറ്റും, പച്ചക്കറി എന്നീ സാധനങ്ങളും നല്‍കിയത്.

പഞ്ചായത്തിലെ ദരിദ്രരായി കഴിയുന്ന 145 പേര്‍ക്കും അരിയും പലവജന കിറ്റും പച്ചക്കറി കിറ്റും എത്തിച്ചു കെടുത്തു പഞ്ചായത്ത് പ്രസിഡന്റ് എം.എച്ച് അബ്ദുസലാമിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്തത്.പഞ്ചായത്തിലെ ഒരു വ്യക്തിയും ഭക്ഷണം കഴിക്കാതെ വീട്ടില്‍ ബുദ്ധിമുട്ടി കഴിയരുത് എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News