മുംബൈയില്‍ സാമൂഹിക വ്യാപനമെന്ന് കോര്‍പ്പറേഷന്‍; 24 മണിക്കൂറിനിടെ 10 മരണം; രാജ്യത്ത് കൊറോണ ബാധിതര്‍ 5000 കടന്നു

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ 773 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 10 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി.രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്നു. വൈറസ് ബാധിതരുടെ എണ്ണം 5194 ആയി.

ദില്ലിയില്‍ 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മലയാളി നഴ്സിന് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കൊറോണ ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി.

അതിനിടെ രാജ്യത്ത് കോവിഡ് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി അധികൃതര്‍. ബൃഹത് മുംബൈ കോര്‍പ്പറേഷന്‍ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കം മൂലമോ, വിദേശയാത്ര മൂലമോ അല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതോടെയാണ് മുബൈയില്‍ രോഗം സാമൂഹിക വ്യാപനമെന്ന അടുത്ത ഘട്ടത്തിലേക്ക് കടന്നതായി അധികൃതര്‍ വിലയിരുത്തുന്നത്. മുംബൈയില്‍ 34 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവരില്‍ 11 പേര്‍ക്ക് യാതൊരു വിധത്തിലുള്ള രോഗിസമ്പര്‍ക്കമോ വിദേശയാത്രയോ ചെയ്തിട്ടുള്ളവരല്ലെന്ന് അധികൃതര്‍ കണ്ടെത്തി.

മുംബൈയില്‍ ഇതുവരെ 525 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 34 പേരാണ് മരിച്ചത്. രോഗം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വെന്റിലേറ്റര്‍ സൗകര്യവും, കൂടുതല്‍ ടെസ്റ്റിങ് കേന്ദ്രങ്ങളും സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News