ദില്ലിയില്‍ മലയാളികളടക്കം 70ഓളം നഴ്‌സുമാര്‍ക്ക് ദുരിത ജീവിതം; ഒരുക്കിയിരിക്കുന്ന മോശം താമസസൗകര്യം, ടോയ്ലറ്റ് ഒന്നുമാത്രം, ബാത്ത് റൂമില്ല: കേന്ദ്രത്തോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നഴ്സുമാര്‍

ദില്ലി: നൂറിലേറെ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ദില്ലി എല്‍.എന്‍ ജെ. പി ആശുപത്രിയില്‍ മലയാളി നഴ്സ്മാരുള്‍പ്പെടെയുള്ളവര്‍ക്ക് ദുരിത ജീവിതം.

നഴ്സ്മാര്‍ക്ക് ഒരുക്കിയിരിക്കുന്നത് മോശം താമസ സൗകര്യമെന്ന് ആരോപണം. സമീപത്തെ ദന്തല്‍ കോളേജില്‍ ബെഡുകള്‍ അടുപ്പിച്ചിട്ടാണ് താമസമൊരുക്കിയത്. 70നടുത്ത് നഴ്സുമാരില്‍ 25ഓളം പേര്‍ മലയാളികളാണ്.

ദില്ലിയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള ആശുപതികളില്‍ ഒന്നാണ് ദില്ലി എല്‍എന്‍ജെപി ആശുപത്രി. ഇവിടെ കോവിഡ് രോഗികളെ ചികില്‍സിക്കുന്ന നഴ്‌സ്മാര്‍ക്ക് മതിയായ താമസ സൗകര്യം ഇല്ല എന്നാണ് വിമര്‍ശനം.

കോവിഡ് രോഗികളെ ചികില്‍സിച്ച് ക്വാറന്റീനില്‍ കഴിയുന്ന നഴ്‌സ്മാര്‍, ഇപ്പോള്‍ ചികില്‍സ നടത്തുന്നവര്‍ എന്നിവര്‍ ഒരുമിച്ച് താമസിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. എല്‍.എന്‍.ജെ.പി ആശുപത്രിക്ക് സമീപത്തുള്ള ദന്തല്‍ കോളേജില്‍ ബെഡുകള്‍ അടുപ്പിച്ചിട്ടാണ് താമസം. ഇങ്ങനെ 70നടുത്ത് നഴ്സ്മാരാണ് താമസിക്കുന്നത്. ഇതില്‍ 25ഓളം പേര്‍ മലയാളികളാണ്. ഒരു ടോയ്ലറ്റ് മാത്രം. കുളിക്കാനകട്ടെ ബാത്ത് റൂമില്ല.

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല എന്ന് നഴ്സ്മാര്‍ പറഞ്ഞു. ആര്‍ക്കാണ് രോഗമുള്ളതെന്ന് തിരിച്ചറിയാന്‍ വൈകുന്നതിനാല്‍ ഒരുമിച്ച് താമസിക്കുന്നത് സമൂഹ വ്യാപനത്തിന് ഇത് വഴിയൊരുക്കിയെക്കും.

താമസ സൗകര്യം മോശമായതിനാല്‍ പല നഴ്സ്മാരും വീട്ടില്‍ പോയി വരികയാണ്. ഇത് കോവിഡ് ചികിത്സാ പ്രോട്ടോക്കോളിന് വിരുദ്ധമാണ്. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന പ്രത്യേക താമസ സൗകര്യമൊരുക്കണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് ദില്ലി സ്റ്റേറ്റ് ഹോസ്പിറ്റല്‍സ് നഴ്‌സസ് യൂണിയന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

അതേസമയം, ദില്ലിയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. അപ്പോളോ ആശുപത്രിയിലെ നഴ്സിനാണ് കൊറോണ ബാധ. ഇതോടെ കോവിഡ് ബാധിതരായ മലയാളി നഴ്സുമാരുടെ എണ്ണം 10ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News