കൊറോണ: അമേരിക്കയില്‍ മലയാളിയായ 21കാരന്‍ മരിച്ചു

കോഴിക്കോട്: കൊവിഡ്-19 രോഗബാധയ തുടര്‍ന്ന് അമേരിക്കയിലെ ടെക്‌സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളങ്കോട് സ്വദേശി മരിച്ചു.

വേളംകോട് ഞാളിയത്ത് റിട്ട: ലഫ്റ്ററ്റനന്റ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്. ഹോസ്റ്റലില്‍ നിന്നാണ് പോളിന് രോഗ ബാധയേറ്റതെന്നാണ് നിഗമനം.

അമ്മ: ജെസി. സഹോദരന്‍ ഡേവിഡ്. സാബു എന്‍ ജോണ്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം വര്‍ഷങ്ങളായി കുടുംബം അമേരിക്കയിലാണ്.

ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82) എന്നിവരും കഴിഞ്ഞദിവസം മരിച്ചിരുന്നു.

ഫിലാഡല്‍ഫിയയില്‍ മരിച്ച ലാലുപ്രതാപ് ജോസ് ന്യൂയോര്‍ക് മെട്രോ ട്രാഫിക് സ്റ്റേഷനില്‍ ട്രാഫിക് കണ്‍ട്രോളറായിരുന്നു. ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel