അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷനേതാവ് അടക്കമുള്ളവരുടെ ശ്രമം വിലപ്പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
എംപി ഫണ്ട് വെട്ടിക്കുറച്ചതിനെ വിമര്‍ശിക്കാന്‍പോലും ഇവര്‍ക്കാകുന്നില്ല. തരാനുള്ളതെല്ലാമായി എന്നുപറഞ്ഞ് കേന്ദ്രത്തെ വെള്ളപൂശാനാണ് ശ്രമം. സര്‍ക്കാരിന്റെ വരുമാനം ഇല്ലാതാകുന്ന അവസ്ഥ സംസ്ഥാനത്ത് ആദ്യമാണ്.
പ്രളയകാലത്തും വരുമാനത്തിന്റെ മൂന്നിലൊന്നാണ് കുറഞ്ഞത്. അടച്ചുപൂട്ടലില്‍നിന്ന് സാമ്പത്തികരംഗം കരകയറുന്നതുവരെ പകുതിയില്‍ താഴെ വരുമാനം പ്രതിക്ഷിച്ചാല്‍ മതി.

Get real time update about this post categories directly on your device, subscribe now.