സംസ്ഥാനത്ത് വിതരണത്തിനായി 87 ലക്ഷം ഭക്ഷ്യധാന്യകിറ്റുകള്‍; റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും കിറ്റുകള്‍

സംസ്ഥാനത്ത് വിതരണത്തിനായി ഭക്ഷ്യധാന്യകിറ്റുകള്‍ ഒരുങ്ങുന്നു. 87 ലക്ഷം കിറ്റുകളാണ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്.

വിതരണം നടത്തുന്ന ദിവസം എന്നാണെന്ന് ഉടന്‍ അറിയിക്കുമെന്നും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

അരിയൊഴികെ പയര്‍, പരിപ്പ്, പഞ്ചസാര, വെളിച്ചണ്ണ, സോപ്പ് തുടങ്ങി പതിനേഴ് ഇന അവശ്യവസ്തുക്കളാണ് ഭക്ഷ്യധാന്യകിറ്റിലുള്ളത്. റേഷന്‍ കടകള്‍ വഴിയായിരിക്കും കിറ്റ് വിതരണം നടത്തുക.

മുന്‍ഗണനാ വിഭാഗക്രമാത്തിലായിരിക്കും വിതരണം ചെയ്യുന്നത്. ആദ്യം ആദിവാസിമേഖലയില്‍ ഉള്ളവര്‍ക്കും തുടര്‍ന്ന് എ എ വൈ കാര്‍ഡിലെ മറ്റുവിഭാഗങ്ങള്‍ക്കും നല്‍കും. ഘട്ടം ഘട്ടമായായിരിക്കും വിതരണം.

കിറ്റുകള്‍ വാങ്ങുന്നവരുടെ വിവരം ഈ പേസ് മിഷ്യനില്‍ രേഖപെടുത്തും. റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കും. ഇതിനോടകം വിവിധ ജില്ലകളിലെ റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ എത്തിച്ചു കഴിഞ്ഞു. അടുത്ത ദിവസങ്ങലില്‍ തന്നെ വിതരണം ആരംഭിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News