ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത; സൂചന നല്‍കി മോദി; അന്തിമതീരുമാനം മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം

ദില്ലി: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ കക്ഷി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇത്തരമൊരു സൂചന നല്‍കിയത്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. ലോക്ഡൗണ്‍ നീട്ടാനാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യസഭയിലേയും ലോക്സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. രോഗവ്യാപനവും മരണവും കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഈ മാസം 14നാണ് അവസാനിക്കുക. കേന്ദ്ര നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തും ലോക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുക. ഈ മാസം 13ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here