സൗദിയില്‍ താമസിക്കുന്ന വിദേശികളുടെ റീ എന്‍ട്രി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടാന്‍ ഉത്തരവ്

സൗദി അറേബ്യയില്‍ കഴിയുന്ന വിദേശികളുടെ റീ എന്‍ട്രി മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള തിയ്യതികളില്‍ കാലാവധി അവസാനിക്കുന്ന ഉപയോഗിക്കാത്ത റീ എന്‍ട്രികളാണ് മറ്റൊരു മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനല്‍കാന്‍ രാജാവ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും ഇതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

കൊറോണ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ കാലയളവിലുള്ള റീ എന്‍ട്രി മാത്രമേ നീട്ടിനല്‍കുകയുള്ളൂവെന്ന് നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്ന് പുറത്ത് പോകുന്നതിനുള്ള അനുമതി പത്രമാണ് റീ എന്‍ട്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News