കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ഹല്‍പ്പ് ഡസ്‌ക്.
പ്രവാസികള്‍ കൂടുതലുള്ള അഞ്ച് രാജ്യങ്ങളിലാണ് നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക്ക് സംവിധാനം ഒരുക്കുക. ഹെല്‍പ്പ് ഡസ്‌കുമായി സഹകരിക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ അംബാസിഡര്‍മാരോട് ഹെല്‍പ്പ് ഡസ്‌കുമായി സഹകരിക്കാന്‍ ആവശ്യപ്പെടും.
പ്രവാസികൾക്ക് ഓൺലൈൻ വഴി മെഡിക്കൽ സേവനം നൽകും. ഇവിടത്തെ ഡോക്ടർമാരുമായി ഓഡിയോ, വീഡിയോ കോളുകളിലൂടെ സംസാരിക്കാം. നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണ് പ്രമുഖ ഡോക്ടർമാരുടെ സേവനം ലഭിക്കുക. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, സർജറി, ഗൈനക്കോളജി, ഇഎൻടി, ഒഫ്ത്താൽമോളജി എന്നീ മേഖലകളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
വിദേശത്ത് ആറ് മാസത്തിൽ കുറയാതെ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് നോർക്ക റജിസ്ട്രേഷൻ കാർഡ് ഇപ്പോഴുണ്ട്.
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്കും അത് നൽകും. റജിസ്ട്രേഷന് നോർക്ക റൂട്ട്സ് ഓവർസീസ് സൗകര്യം നൽകും.
ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷയും വിമാനയാത്രാക്കൂലി ഇളവും ഉണ്ടാകും. വിദേശത്ത് ഇനി പോകുന്നവർ അടക്കം ഇതിൽ റജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമാണ്.
Get real time update about this post categories directly on your device, subscribe now.