നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം: അംഗീകരിക്കാനാവില്ല, കര്‍ശനനടപടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോട് നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍കയറി അക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം. സമൂഹത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഒറ്റപ്പെടുത്തണം. ഇതിനെതിരെ നാടിന്റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിനിക്കും കുടുംബത്തിനും നേരെ സോഷ്യല്‍മീഡിയയില്‍ നേരത്തേ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരമായാണ് അക്രമണം. ഇത് പോലൊരു രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News