കലാകാരന്‍മാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം

ലോക്ക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടിലായ കലാകാരന്‍മാര്‍ക്കും പരമ്പരാഗത തൊഴിലാളികള്‍ക്കും സഹായവുമായി സര്‍ക്കാര്‍.

കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും 1000 രൂപ വീതം രണ്ടുമാസത്തേക്ക് സാമ്പത്തിക സഹായം നല്‍കും.

കശുവണ്ടി തൊഴിലാളികള്‍ക്ക് 1000 രൂപ വീതം പ്രതിമാസം നല്‍കും. ക്ഷേമനിധി ബോര്‍ഡുവഴി എല്ലാ പരമ്പരാഗത തൊഴിലാളികള്‍ക്കും പരമ്പരാഗത വ്യവസായ തൊഴിലാളികല്‍ക്കും അതാത് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 1000 രൂപ വീതം സാമ്പത്തിക സഹായം നല്‍കും.

ഒരു ക്ഷേമനിധിയിലും അംഗമല്ലാത്തവര്‍ക്ക് പ്രത്യേക സഹായി 1000 രൂപ നല്‍കും.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ കെഎസ്ഇബിക്ക് നല്‍കുന്ന പോസ്റ്റുകളുടെ വാടക പലിശരഹിതമായി ജൂണ്‍ 30 വരെ അടക്കാന്‍ സാവകാശം അനുവദിച്ചു.

സപ്ലൈക്കോയുടെ പലവ്യഞ്ജന കിറ്റുകള്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News