ആരോഗ്യ ഭീഷണി: ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും വലിച്ചെറിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് വ്യാപകമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നും ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക്കിലും ഗ്ലൗസിലും വൈറസുകള്‍ ഉണ്ടെങ്കില്‍ അത് ഏറെ നേരം നിലനില്‍ക്കും. പൊതുസ്ഥലങ്ങളില്‍ ഇത് വലിച്ചെറിയാന്‍ പാടില്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News