രക്തം കിട്ടാന്‍ ബുദ്ധിമുട്ട്; രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ചിലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കും. നേരത്തെതന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകള്‍ ഇക്കാര്യത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News