തുറവൂരിൽ ഭർത്താവ് ഭാര്യയെ കോടാലികൊണ്ട് തലക്കടിച്ച് കൊന്നു

ആലപ്പുഴ തുറവൂരിൽ ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് തലക്കടിച്ച് കൊന്നു.പട്ടണക്കാട് പഞ്ചായയത്ത് ഏഴാം വാർഡിൽ പുതിയകാവ് പടിഞ്ഞാറെ ചാണിയിൽ പ്രജിത്തിന്റെ ഭാര്യ സൗമ്യ(30)ആണ്‌ മരിച്ചത്. സംഭവ ശേഷം പ്രജിത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ബുധനാഴ്ച്ച പുലർച്ചെ അഞ്ചോടെ ഇവരുടെ കിടപ്പുമുറിയിലാണ് കൊലപാതകം. തലക്കടിയേറ്റ് കിടന്ന സൗമ്യയെ വിവരമറിഞ്ഞെത്തിയ പൊലീസും ബന്ധുക്കളും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ ആറോടെ മരിച്ചു.

ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കൾ ഇടപെട്ട് പല പ്രശ്‌നങ്ങൾക്കും ഒത്തു തീർപ്പുണ്ടാക്കിയിരുന്നു.

ചൊവ്വാഴ്ച രാത്രിയിലും ഇരുവരും തമ്മിൽ വഴക്കുണ്ടായി.കൊലപാതകത്തിലേക്കു നയിച്ച കാരണം അന്വേഷിക്കുന്നു.

സംഭവ ശേഷം സമീപത്തുള്ള സഹോദരന്റെ കുടുംബത്തെ വിളിച്ചണർത്തി ഒന്നരവയസ്സുള്ള കുട്ടിയെ ഏൽപിച്ചാണ് പ്രജിത്ത് വിവരമറിയിച്ചത്.

തുടർന്ന് സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സഹോദരന്റെ സഹായത്തോടെ സൗമ്യയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഈസമയം പ്രജീത്ത് പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പട്ടണക്കാട് സി ഐ രൂപേഷ് രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം പുതിയകാവിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.മകൾ:അവന്തിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News