മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണ്‍; അവശ്യ സാധനങ്ങള്‍ വാങ്ങിവയ്ക്കാന്‍ നിര്‍ദേശം

മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കടകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഏഴു ദിവസത്തേക്ക് സമ്പൂര്‍ണമായും അടച്ചിടും.

പെട്രോള്‍ പമ്പുകളും മെഡിക്കല്‍ സ്റ്റോറുകളും മാത്രം തുറക്കുമെന്നും അവശ്യ സാധനങ്ങള്‍ നാളെ രണ്ടുമണിക്ക് മുന്നെ വാങ്ങിവയ്ക്കണമെന്നും നിര്‍ദേശം.

നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതിനെ തുടര്‍ന്നാണ് നടപടി. നാളെ ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതലാണ് സമ്പൂര്‍ണ അടച്ചിടല്‍

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here