കണ്ണൂരിൽ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ച നാല്‌ പേരിൽ മൂന്ന് പേർ ഒരു കുടുംബത്തിൽ ഉള്ളവർ

കണ്ണൂരിൽ ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ച നാല്‌ പേരിൽ മൂന്ന് പേർ ഒരു കുടുംബത്തിൽ ഉള്ളവർ. ഇതിൽ ഒരാൾ 11 വയസുള്ള കുട്ടിയാണ്.

ഈ കുടുംബത്തിലെ ഒരാൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.നിസാമുദ്ദീനിൽ നിന്നും തിരിച്ചെത്തിയ മാടായി സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കോവിഡ്‌ 19 സ്ഥിരീകരിച്ചത്. ഈ കുടുംബത്തിലെ 81 കാരന് രണ്ട് ദിവസം മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു.

11 വയസ്സുകാരനായ കൊച്ചുമകൻ 35 ഉം 32 ഉം വയസുള്ള രണ്ട് മക്കൾ എന്നിവർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

11 വയസ്സുകാരൻ മാർച്ച് 15 നാണ് ഷാർജയിൽ നിന്നും എത്തിയത്.മറ്റ് മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ ഉണ്ടായത്.

ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മറ്റൊരാൾ നിസമുദ്ദീനിൽ നിന്നും എത്തിയ മാടായി സ്വദേശിയാണ്.ഇതോടെ കണ്ണൂരിൽ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 60 ആയി.

9403 പേരാണ് വീടുകളിലും ആശുത്രികളിലുമായി നിരീക്ഷണത്തിൽ കഴിയുന്നത്. അതേ സമയം ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മാഹി ചെറു കല്ലായി സ്വദേശിയായ 71 കാരന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.

വൃക്ക തകരാറിൽ ആകുകയും കടുത്ത ന്യോമോണിയായും ഹൃദ്രോഗവുമാണ്‌ ആരോഗ്യ സ്ഥിതി ഗുരുതരമാക്കിയത്.

വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സായിൽ കഴിയുന്ന ഇദ്ദേഹം പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here