കാസര്‍കോട് രോഗികള്‍ക്ക് അവശ്യ ചികിത്സ ഉറപ്പാക്കാന്‍ എയര്‍ ലിഫ്റ്റിങ്‌

കാസർകോടുള്ള രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ എയർലിഫ്റ്റിംങ് സാധ്യത ഉറപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു.

കർണ്ണാടക കേരളത്തോട് കാട്ടിയ മനുഷ്യത്വ രഹിതമായ നടപടികൾ ചൂണ്ടി കാട്ടി രോഗികളെ എയർലിഫ്റ്റിംങിലൂടെ കോഴിക്കോടും കൊച്ചിയിലൂം ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്ന‌ാണ് നടപടി.

മനുഷ്യത്വം തൊട്ട് തീണ്ടാത്ത കർണ്ണ‌ടക മണ്ണിട്ട് റോഡ് അടച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ 10 കാസർകോട് സ്വദേശികൾ മരിച്ചത് ചൂണ്ടികാട്ടി രോഗികൾക്ക് കോഴിക്കോടോ കൊച്ചിയിലോ എയർലിഫ്റ്റിംങിലൂടെ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ്കുമാർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിനെ തുടർന്നാണ് സർക്കാർ നടപടി.

മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കർ ഐ.എ.എസ് കത്ത് നടപടിക്കായി ഡിജിപിക്ക് കൈമാറി തുടർന്ന്
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറാ എഡിജിപിക്കും കാസർകോഡ്, കൊച്ചി, കേ‌ാഴിക്കോട് സിറ്റികമ്മീണർമാരോട് ജില്ലാ കളക്ടർമാരുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

10 പേരാണ് കർണ്ണാടക വഴിയടച്ചതിനെ തുടർന്ന് ചികിത്സ കിട്ടാകെ മരിച്ചത്. ഏറ്റവും ഒടുവിൽ 3 രോഗികളെ അതിർത്തിയിൽ കർണ്ണാടക കടത്തിവിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel