കൊല്ലം വിളക്കുടിയില്‍ രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

കൊല്ലം വിളക്കുടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞിനെ അമ്മതൊട്ടിലിന് കൈമാറും. കുട്ടി ഇപ്പോൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ.

വിളക്കുടി സ്വദേശിനി മേഴ്സിയുടെ വീടിനു മുമ്പിൽ പുലർച്ചെ ഒരു മണിയോടെ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചിൽ കേട്ടുണർന്ന മേഴ്സി സ്നേഹതീരം അധികൃതരെ അറിയിച്ചു.സ്നേഹതീരം ചാരിറ്റബിൾ ട്സ്റ്റിലെ ഡയറക്ടർ സിസ്റ്റർ റോസ്ലിൻ കുട്ടിയെ ഏറ്റെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.

പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നൽകി. കുട്ടി നിലവിൽ പൂർണ്ണ ആരോഗ്യത്തോടെ കഴിയുന്നുവെന്ന് പുനലൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഡേ‌ക്ടർ സഹീർഷാ കൈരളി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന പ്രവങളുടെ വിശദാംശങൾ പോലീസ് പരിശോധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News