കൊറോണ: കുറഞ്ഞ മരണ നിരക്കിലും കേരളം തന്നെ ഒന്നാമത്‌

കോവിഡ് 19 രോഗികളുടെ കുറഞ്ഞ മരണ നിരക്കിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.ദേശീയ ശരാശരിയുടെ ആറിരട്ടിയോളം കുറവാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്.

രാജ്യത്ത് മരണ നിരക്ക് 2.89 ഉള്ളപ്പോൾ വെറും 0.5 ശതമാനമാണ് കേരളത്തിലെ മരണ നിരക്ക്. മഹാരാഷ്ട്രയിലാണ് മരണ നിരക്ക് കൂടുതൽ. 6.5 ശതമാനമാണ് മരണ നിരക്ക്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണ് കോവിഡ് രോഗികളുടെ മരണ നിരക്കിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നത്. കേരളത്തിൽ 345 പേർക്ക് രോഗം ബാധിച്ചപ്പോൾ 2 പേർ മാത്രമാണ് മരണപ്പെട്ടത്.

അതായത് മരണ നിരക്ക് 0. 5 ശതമാനം. മറ്റ് സംസ്ഥാനങ്ങൾ, ദേശീയ ശരാശരി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പല മടങ്ങു കുറവ്.

രാജ്യത്ത് ഇന്ന് രാവിലെ 8 മണിവരെ മരണപ്പെട്ടത് 166 പേരാണ്. 2.89 ആണ് മരണ നിരക്കിന്റെ ദേശീയ ശരാശരി. ദേശീയ ശരാശരിയുമായി തട്ടിച്ച് നോക്കുമ്പോൾ 6 ഇരട്ടിയോളം കുറവാണ് കേരളത്തിന്റെ മരണ നിരക്ക്.

മഹാരാഷ്ട്രയിലാണ് മരണ നിരക്ക് ഏറ്റവും കൂടുതൽ. 6.5 ശതമാനമാണ് ഇവിടെ മരണ നിരക്ക്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, യു പി,ദില്ലി സംസ്ഥാനങ്ങളിൽ യഥാക്രമം 1, 1.1, 1.6, 1.1, 1.3 എന്നിങ്ങനെയാണ് മരണ നിരക്ക്.

ഹരിയാനയിൽ 2 ശതമാനമാണ് മരണ നിരക്ക്. കേരളത്തെ കൂടാതെ രാജസ്ഥാനാണ് ഒരു ശതമാനത്തിൽ കുറവ് മരണ നിരക്കുള്ള മറ്റൊരു കോവിഡ് ബാധിത സംസ്ഥാനം. 0.7 ശതമാനമാണ് ഇവിടുത്തെ മരണ നിരക്ക്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News