ലോക്ക് ഡൗണ്‍: കൊല്ലത്ത് ഒരാഴ്ചക്കുള്ളില്‍ പിടികൂടിയത് 500 ലിറ്റര്‍ വ്യാജമദ്യവും, 60 ലിറ്റര്‍ ചാരായവൂം, 7340 ലിറ്റര്‍ കോടയും

ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 60 ലിറ്റര്‍ വാറ്റ് ചാരായവൂം, 7340 ലിറ്റര്‍ കോടയും പിടികൂടി.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 500 ലിറ്റര്‍ വ്യാജ മദ്യവും, 60 ലിറ്റര്‍ ചാരായവും, 7340 ലിറ്റര്‍ കോട നശിപ്പിക്കുകയും ചെയ്യും. 71 കേസുകളിലായി 36 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 കിലോ കഞ്ചാവും പിടികൂടി. ഈ കേസില്‍ 12 പേരെ അറസ്റ്റുചെയ്തു. 168 കോളനി, 2021 വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനക്കു വിധേയമാക്കി.

അതേസമയം, കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘം ചവറ തെക്കുംഭാഗം സെന്റ് സെബാസ്റ്റ്യന്‍ തുരുത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടല്‍ കാടുകള്‍കിടയില്‍ വെള്ളത്തില്‍ സൂക്ഷിച്ചിരുന്ന 30 ലിറ്റര്‍ ചാരായവും, ചാരായം വാറ്റുവാന്‍ പാകപെടുത്തിയ 250ലിറ്റര്‍ കോടയും, 50 കിലോ ശര്‍ക്കരയും, വാറ്റുപകരനങ്ങളും, ചാരയത്തിനു വീര്യം കൂട്ടുവാന്‍ എന്ന് സംശയിക്കുന്ന ഐസോപ്രോപ്പില്‍ ആല്‍ക്കഹോള്ളും പിടികൂടി.

ഈസ്റ്റര്‍ പ്രമാണിച്ച് വ്യാജ മദ്യ ലോബി ആര്‍ക്കും വേഗം എത്തിപ്പെടാന്‍ കഴിയാത്ത തുരുത്തുകളില്‍ വാറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുവാന്‍ വേണ്ടി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുവാന്‍ എക്‌സൈസ് ആലോചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here