വെളിയം പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലെ സദ്യവട്ടത്തില്‍ ഇനിമുതല്‍ ചക്ക വിഭവങ്ങളും

വെളിയം പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലെ സദ്യവട്ടത്തില്‍ ഇനിമുതല്‍ ചക്ക വിഭവങ്ങളും ഉണ്ടാവും. വെളിയം പഞ്ചായത്തിലെ മാലയില്‍ വാര്‍ഡില്‍ മിച്ചഭൂമിയിലെ ധനലക്ഷ്മി കുടുംബശ്രീയിലെ വനിതകളാണ് നാട്ടില്‍ നിന്ന് ശേഖരിച്ച ചക്ക വെട്ടിയരിഞ്ഞ് പാചകത്തിന് വേണ്ടി തയ്യാറാക്കുന്നത്.

ഇത് ചക്കയുടെ സീസണ്‍ പക്ഷെ കൊറോണ കാലമായതിനാല്‍ ചക്ക സംഭരണം മുടങി ഈ രംഗത്തെ തൊഴിലാളികളും പ്രതിസന്ധിയിലായി.മാത്രമല്ല പ്ലാവിലെ ചക്കകള്‍ വേണ്ട സമയത്ത് വിളവെടുപ്പ് നടത്താത്തതിനാല്‍ ചക്ക നശിക്കുന്ന സ്ഥിതിയായി.ഈ സാഹചര്യത്തിലാണ് ഗ്രാമവാസികളായ കുടുമ്പശ്രീ അംഗങള്‍ കമ്മ്യൂണിറ്റി ചിക്കണിലേക്കുള്ള വിഭവങളുടെ കൂട്ടത്തില്‍ സ്വാദിഷ്ഠിതമായ ചക്കയെ ഉള്‍പ്പെടുത്തിയതെന്ന് മാലയില്‍ ധനലക്ഷ്മി കുടുംബശ്രീ സെക്രട്ടറി സരിതയൂം പ്രസിഡന്റ് സത്യഭാമയും പറഞ്ഞു.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ ഭക്ഷ്യ ക്ഷാമം ഒഴിവാക്കാന്‍ ചക്കയും മാങയും ഉള്‍പ്പടെ സംഭരിക്കണമെന്ന മുഖ്യമന്ത്രുയുടെ നിര്‍ദ്ദേശം നടപ്പിലാക്കുകയാണെന്ന് പൊതുപ്രവര്‍ത്തകനായ സന്തോഷ് പറഞ്ഞു.

ചക്കമാത്രമല്ല അച്ചാറും, ഒരു ചാക്ക് അരിയും, പാചകം ചെയാനാവശ്യമായ വിറകും വെളിയം പഞ്ചായത്ത് മാലയില്‍ മിച്ചഭൂമിയിലെ ധനലക്ഷ്മി കുടുംബശ്രീ യൂണിറ്റ് കമ്മ്യൂണിറ്റി കിച്ചണില്‍ എത്തിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News