വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി വീഡിയോ, ടെലഫോണ്‍ വഴി സംസാരിക്കുന്നതിനുമുള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്.
നോര്‍ക്കയുടെ നേതൃത്വത്തില്‍ ആണ് വിദേശ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി വീഡിയോ , ടെലഫോണ്‍ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നോര്‍ക്ക അടിയന്തര നടപടി സ്വീകരിച്ചത്.
ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനം, ടെലിഫോണില്‍ സംസാരിക്കാനുള്ള സംവിധാനം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുമായി രോഗവിവരം പങ്കുവയ്ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ തേടുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയാണ് ടെലിഫോണ്‍ സേവനം ലഭ്യമാകുന്നത് എന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു .
ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍.ടി.ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനമാണ് നിലവില്‍ ലഭിക്കുന്നത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ www.norkaroots.org എന്ന നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ കോവിഡ് രജിസ്‌ട്രേഷന്‍, ഡോക്ടര്‍ ഓണ്‍ലൈന്‍, ഹലോ ഡോക്ടര്‍ എന്ന മൂന്ന് തലക്കെട്ടുകളും ലഭിക്കുന്ന സേവനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്‌ളിക്ക് ബട്ടണ്‍ അമര്‍ത്തണം. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് വിവിധ സേവനങ്ങള്‍ ലഭ്യമാകും. ഐ.എം.എ. ക്വിക് ഡോക്ടര്‍ (quikdr.com) എന്നിവരുമായി സഹകരിച്ചാണ് നോര്‍ക്ക സേവനം നടത്തുന്നത്.

Get real time update about this post categories directly on your device, subscribe now.