കേരളത്തിന്റെ അഭിമാനമായി ആരോഗ്യവകുപ്പ്

നാലു വര്‍ഷത്തിനിടെ 5771 പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലുമായാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ബുധനാഴ്ച കാസര്‍കോട് മെഡിക്കല്‍ കോളേജിനായി 273 എണ്ണം സൃഷ്ടിച്ചതോടെ 5498 എന്നത് 5771 ആകുകയായിരുന്നു.

ഇതോടെ ആരോഗ്യമേഖല പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യത്തില്‍ റെക്കോഡ് നേടിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ നിലവിലുള്ള തസ്തികകള്‍ പോലും നികത്താതെ ആരോഗ്യമേഖലയെ തകര്‍ക്കുകയും മെഡിക്കല്‍ കോളേജുകള്‍ പ്രഖ്യാപനത്തില്‍ ഒതുക്കി പ്രചാരണം കൊഴിപ്പിക്കുകയും ചെയ്തിടത്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചത്.

സാമ്പത്തിക പരിമിതികള്‍ക്കിടയിലും സര്‍ക്കാര്‍ ആശുപത്രികളെ എന്തും നേരിടാനുള്ള കരുത്തിലേക്ക് ഉയര്‍ത്താനാണിത്. കോവിഡ് കാലത്ത് കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെ ലോകം വാഴ്ത്തുന്നതിന് ഇതും ഒരു കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News