പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാന സര്‍ക്കാര്‍. മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്കയാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്.

ആ പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളും സംഘടനകളുമടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ അംബാസഡര്‍മാരോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണിത്.

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സംവിധാനം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ നോര്‍ക്ക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറുവരെ ഡോക്ടര്‍മാരുമായി സംസാരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News