അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് നിരസിക്കാന്‍ നരേന്ദ്ര മോഡിക്കാകില്ല. ബന്ധം അത്രയും ഊഷ്മളമാണ്. ഹൗഡി മോഡിയും കേംച്ചോ മോഡിയും പിന്നെ ആലിംഗനവും. മോഡിക്ക് എന്തുകൊണ്ടും മാതൃകാപുരുഷനാണ് ഡോണള്‍ഡ് ട്രംപ്.
ന്യൂനപക്ഷ വിരുദ്ധതയില്‍ ഊന്നിയുള്ള തീവ്രവലതുപക്ഷ രാഷ്ട്രീയമാണ് രണ്ടുപേര്‍ക്കും പഥ്യം. അമേരിക്ക നയിക്കുന്ന സൈനികസഖ്യമായ നാറ്റോവില്‍ അംഗമാകുന്നതിനാവശ്യമായ എല്ലാ അടിമക്കരാറിലും(ഒന്നിലൊഴിച്ച്)മോഡി ഒപ്പുവച്ചുകഴിഞ്ഞു. ചൈനയെ തളയ്ക്കുക ലക്ഷ്യമാക്കി അമേരിക്ക രൂപംകൊടുത്ത ‘ക്വാഡി’ലും അംഗമാണിന്ന് ഇന്ത്യ.
അതുകൊണ്ടുതന്നെ ട്രംപ് പറയുന്നത് അനുസരിക്കാതിരിക്കാന്‍ മോഡിക്ക് കഴിയില്ല. രാജ്യം കോവിഡ് ഭീഷണിയെ നേരിടുമ്പോള്‍ ആ മഹാമാരിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരുന്ന ഔഷധമായ ഹൈഡ്രോക്സിന്‍ക്ലോറോക്വിന്‍(മലമ്പനിക്ക് ഉപയോഗിക്കുന്ന മരുന്ന്) ട്രംപ് ചോദിച്ചപ്പോള്‍ മോഡി കൊടുക്കാന്‍ തയ്യാറായതും ഈ വിധേയത്വം കൊണ്ടുതന്നെ.
Get real time update about this post categories directly on your device, subscribe now.