അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ പരാതികള്‍ കേട്ടില്ലെന്നും ആരോപിച്ചാണ് ഭീഷണി.

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കേണ്ട പണം നിര്‍ത്തിവയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഡബ്ല്യുഎച്ച്ഒയിലേക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന രാജ്യമാണ് അമേരിക്ക. 5.8 കോടി ഡോളറാണ് അമേരിക്ക നല്‍കുന്നത്. ചില സമയങ്ങളില്‍ ഈ തുകയില്‍ കൂടുതല്‍ നല്‍കാറുണ്ടെന്നും ട്രംപ് പറഞ്ഞു.

ഡബ്ല്യുഎച്ച്ഒയുടെ കോവിഡ് ഫണ്ട് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നറിയാന്‍ സെനറ്റംഗവും വിദേശകാര്യ സമിതി അധ്യക്ഷനുമായ ജിം റിഷ്ച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News