
കോവിഡ് പ്രതിസന്ധി ഇന്ത്യയില്‍ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ).
‘ഇന്ത്യ, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ അടച്ചുപൂട്ടല്‍ അനൗദ്യോഗിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. ഇന്ത്യയില്‍ 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ്.
ഏകദേശം 40 കോടിയോളം തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യത്തിന്റെ പിടയിലായേക്കും.’- റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള രൂക്ഷമായ ആഗോളപ്രതിസന്ധിയാണ് നിലവിലുള്ളതെന്നും കോവിഡ് കാലത്തെ തൊഴിലാളി സാഹചര്യം വിലയിരുത്തുന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടല്‍ ലോകത്തെ 300 കോടിയിലധികം തൊഴിലാളികളെ ബാധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here