കൊറോണ പടരുന്നു; ധാരാവി പൂര്‍ണമായും അടച്ചിടാന്‍ സാധ്യത; വെല്ലുവിളി

കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍.

ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം.

അതേസമയം, ലോക്ക്ഡൗണ്‍ നീട്ടി ഒഡീഷ സര്‍ക്കാര്‍ രംഗത്തെത്തി. രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം വരുന്നതിന് മുമ്പ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് ഒഡീഷ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 വരെയാണ് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

കൊറോണ വൈറസ് ബാധ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റിങ്ങ് കിറ്റുകളുടെ നിര്‍മാണം ആന്ധ്രാപ്രദേശില്‍ ആരംഭിച്ചു.

മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ ശമ്പളത്തില്‍ 30% ഒരു വര്‍ഷത്തേക്ക് കുറക്കാന്‍ തീരുമാനിച്ചു.

ലോക്ക് ഡൌണ്‍ നീട്ടുന്നതുമായി ബന്ധപെട്ടു അരവിന്ദ് കേജരിവാള്‍ ലെഫ്നന്റ് ഗവര്‍ണറുമായി ചര്‍ച്ച നടത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രിമാരുമായി ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News