ലോക്ക്ഡൗണ്‍: ഭാര്യ സ്വന്തം വീട്ടില്‍ കുടുങ്ങി, വിരഹ ദുഃഖത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതി സ്വന്തം വീട്ടില്‍ കുടുങ്ങി. ഇതോടെ, ഭാര്യയെ കാണാനാവാത്ത ദുഃഖം താങ്ങാനാവാതെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാധാ കുണ്ഡ് മേഖലയിലാണ് സംഭവം.

32കാരനായ രാകേഷ് സോണിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ലോക്ക്ഡൗണിന് മുന്‍പ് സ്വന്തം വീട്ടില്‍ പോയതാണ് ഭാര്യ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭാര്യ സ്വന്തം വീട്ടില്‍ കുടുങ്ങുകയായിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും ഭാര്യയെ കാണാന്‍ കഴിയാതെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News