
കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശിപാര്‍ശ. സംസ്ഥാനത്തെ ജയിലുകളില്‍ തിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് തീരുമാനം.
60 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പരോള്‍ നല്‍കാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ജയില്‍ വകുപ്പ് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നല്‍കി.
നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം 560 വിചാരണ തടവുകാരെ വിട്ടയക്കുകയും സര്‍ക്കാര്‍ അനുമതിയോടെ 857 പേര്‍ക്ക് പരോള്‍ നല്‍കുകയും ചെയ്തിരുന്നു.
തടവുകാര്‍ തിങ്ങിക്കൂടി താമസിക്കുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുമെന്ന് വിശദീകരണം നല്‍കിയാണ് പരോളിന് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here