സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ട്; അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കാത്തത് കൊണ്ട് സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് ലോക്ക് ഡൗണ്‍ നിബന്ധന ലംഘിക്കാന്‍ ഇടയാകരുത്. പ്രത്യേകിച്ച് ഈസ്റ്ററും വിഷുവും വരുന്നു. അതിന്റെ ഭാഗമായി വ്യാപാര സ്ഥാപനത്തില്‍ എത്തുന്നവര്‍ക്ക് ശാരീരിക അകലം കര്‍ശനമായി പാലിക്കണം. വ്യാപാരികളും സന്നദ്ധ പ്രവര്‍ത്തകരും പൊലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like