
പത്തനംതിട്ട: രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനം നല്‍കി മാതൃകയാവുകയാണ് ഒരു കേന്ദ്രം. ഒരു വര്‍ഷം പിന്നിടുന്ന പത്തനംതിട്ട അടൂരിലെ മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് ആരോഗ്യ കേരളത്തിന് മികച്ച മാതൃക സൃഷ്ടിക്കുന്നത്.
വൃക്ക സംബന്ധമായ രോഗികള്‍ക്ക് അനിവാര്യമായ ഒന്നാണ് ഡയാലിസിസ് . പണച്ചെലവും ഏറയാണ്. സ്വകാര്യ ആശുപത്രികള്‍ പോലും ഡയാലിസിന് ദിമമായ പണം ആവശ്യപ്പെടുമ്പോള്‍ മികച്ച മാതൃകയാകുകയാണ് പത്തനംതിട്ട അടൂരിലെ മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.
സൗജന്യ ഡയാലിസിസ് സേവനമാണ് ഈ കേന്ദ്രം നല്‍കി വരുന്നത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അടക്കം രോഗികള്‍ ഏറെയും ഇവിടെ എത്തുന്നു. വര്‍ഷത്തിനിടെ 1500 ല്‍ അധികം രോഗികള്‍ ആണ് ഒരു വര്‍ഷത്തിനിടെ ചികിത്സ തേടി എത്തിയത്.
നിര്‍ധനരായ രോഗികള്‍ക്ക് വലിയ ആശ്വാസമാണെണ് ഇവിടെ എത്തുന്നവരും പറയുന്നു. ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് ഇവിടെ ഡയാലിസിസ് നടത്താം.
നിലവില്‍ വാടക കെട്ടിടത്തില്‍ അണ് കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരു വര്‍ഷം കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്.
875 രോഗികള്‍ക്ക് വിടുകളിലെത്തി തുടര്‍ ചികിത്സയും പരിചരണവും മദര്‍ തെരേസ പാലിയേറ്റീവ് കെയര്‍ നല്‍കി വരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here