ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ വീട്ടില്‍ കഴിയുന്നതിനാല്‍ സംസ്ഥാനത്തെ പുസ്തകക്കടകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വളം, വിത്ത്, കീടനാശിനി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളുടെ വൈദ്യുത നിരക്കും വെള്ളക്കരവും അടയ്ക്കേണ്ട തീയതികളില്‍ മാറ്റം വരുത്തും. ആര്‍സിസിയില്‍ ചികിത്സിക്കുന്നവര്‍ക്ക് നിലവില്‍ തിരുവനന്തപുരത്ത് എത്താന്‍ ബുദ്ധിമുട്ട് ഉണ്ട്.

അതിനാല്‍ ഇതിന് പരിഹാരമായി സംസ്ഥാന ആരോഗ്യവകുപ്പും ആര്‍സിസിയും ചേര്‍ന്ന് ഇവര്‍ക്ക് പ്രാദേശികമായി ചികിത്സാ സംവിധാനം ഒരുക്കും. തുടര്‍ചികിത്സ, ആവശ്യമായ മരുന്നുകള്‍, സാന്ത്വനചികിത്സ തുടങ്ങിയവ ഇതിലൂടെ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നാളികേര സംഭരണം നടക്കുന്നില്ലെന്ന പരാതി പരിശോധിച്ചു. ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കും. സര്‍ക്കസ് കലാകാരന്മാര്‍ക്ക് സഹായം നല്‍കും.

ചില ബാങ്കുകള്‍ ഇപ്പോഴും ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഈ ഘട്ടത്തില്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെയ്ക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News