കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്

കണ്ണൂരില്‍ വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്.നേരത്തെ ഇതേ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ രോഗ ബാധിതരായ 64 പേരില്‍ 29 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.

കണ്ണൂര്‍ ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ എട്ട് പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതില്‍ 11 ഉം 13 വയസ്സുള്ള രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.ഷാര്‍ജയില്‍ നിന്നെത്തിയ കുടുംബത്തിലെ അംഗങ്ങളില്‍ നിന്നാണ് മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

വ്യാഴാഴ്ച നാല് പോസിറ്റീവ് കേസുകള്‍ കൂടി ഉണ്ടായതോടെ കണ്ണൂരില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 64 ആയി. ഇതില്‍ 29 പേര്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയില്‍ 8574 പേരാണ് കൊറോണ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 50 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 11 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 8 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 37 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 8468 പേര്‍ വീടുകളിലുമാണ്.

കണ്ണൂര്‍ ഗവര്‍ന്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സായില്‍ കഴിയുന്ന മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News