ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 വയസുള്ള കുട്ടിയാണിതെന്നാണ് റിപ്പോര്‍ട്ട്.

പുറംലോകവുമായി അധികം ബന്ധമില്ലാത്ത വിഭാഗത്തിന് ഇടയില്‍ രോഗം കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടി ബോവിസ്തയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലില്‍ ഉള്ളത്. 20ാം നൂറ്റുണ്ടിന്റെ പകുതിവരെ പൂര്‍ണമായി ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരെ 1970 ല്‍ പിടിപെട്ട അഞ്ചാംപനിയും മലേറിയയും തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News