
കൊറോണക്കാലത്തെ മാന്ദ്യത്തെ മറികടക്കാന്‍ നോട്ട് അച്ചടിക്കാനൊരുങ്ങി ലോകരാജ്യങ്ങള്‍. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 750 ബില്യണ്‍ യൂറോവിന്റെ പാന്റമിക് ബോണ്ടുകള്‍ വാങ്ങുന്നതിന് നോട്ടടിക്കാന്‍ തീരുമാനിച്ചു. റിസര്‍വ്വ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയും 3000 കോടി ഡോളറാണ് പുതിയതായി അച്ചടിക്കുന്നത്.
അതേ സമയം മാന്ദ്യത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കിനെക്കൊണ്ട് നോട്ട് അച്ചടിപ്പിച്ചുകൂടേയെന്ന ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായത്തെ സംഘികള്‍ വലിയ രീതിയില്‍ ട്രോളിയിരുന്നു.
കൊറോണ മാന്ദ്യത്തെ പ്രതിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ പണം ഇല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കിനെക്കൊണ്ട് നോട്ട് അച്ചടിപ്പിച്ചുകൂടേയെന്ന സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പരാമര്‍ശത്തിനെ സംഘികള്‍ വലിയ തോതിലാണ് ട്രോളുകള്‍ ആക്കിയത്.
എന്നാല്‍ ആഗോള തലത്തില്‍ തന്നെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത് ഞൊടിയിടയില്‍. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് 750 ബില്യണ്‍ യൂറോവിന്റെ പാന്റമിക് ബോണ്ടുകള്‍ വാങ്ങുന്നതിന് നോട്ടടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
അവര്‍ 20,000 കോടി പൗണ്ടിന്റെ ബോണ്ടുകള്‍ വാങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നു മാത്രമല്ല, പരിധികളില്ലാതെ ബ്രട്ടീഷ് സര്‍ക്കാരിന് ഓവര്‍ ഡ്രാഫ്റ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.റിസര്‍വ്വ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയും 3000 കോടി ഡോളറാണ് പുതിയതായി അച്ചടിക്കുന്നത് .
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു പുറമേ അംഗരാജ്യമായ ബാങ്ക് ഓഫ് ഫ്രാന്‍സും സ്വന്തമായി ബോണ്ട് വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു.ഏറ്റവും വലിയ പാക്കേജ് പ്ര ഖ്യാപിച്ചിട്ടുള്ള അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് കലവറയില്ലാത്ത പിന്തുണ ഇതിനു പ്രഖ്യാപിച്ചിരിക്കുകയാണ്.
എല്ലാവിധ പണ ഉപാധികളും ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപനം. ഇതോടൊപ്പം ലോകത്തെ പ്രമുഖ സാമ്പത്തിക പത്രങ്ങള്‍ ഈ പുതിയ സമീപനത്തിന് പിന്തുണയും നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രാമാണികമായ ലണ്ടനിലെ ഫിനാഷ്യല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ഒരു പ്രസ്താവന തന്നെ അച്ചടിക്കുകയുണ്ടായി. ഇതിന്റെ തല വാചകം കൊറോണ വൈറസ് പ്രതിസന്ധിക്ക് നോട്ട് അച്ചടിക്കല്‍ ഒരു ശരിയായ പ്രതികരണമെന്ന്.
ഇന്ത്യ സര്‍ക്കാരിനോട് നോബല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജി പറഞ്ഞത് എണ്ണ വില താഴുകയാണ്. വിലക്കയറ്റത്തെക്കുറിച്ച് മറന്നേയ്ക്കൂ. നോട്ട് അച്ചടിക്കൂ എന്നാണ്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പഴയൊരു പ്രസ്താവന പ്രതിസന്ധിയില്‍ നോട്ട് അച്ചടിച്ച് പണം കണ്ടെത്തുന്നതില്‍ തെറ്റില്ലെന്നും. നോട്ട് അച്ചടിക്കാമെന്ന് അഭിപ്രായപ്പെട്ട ധനകാര്യമന്ത്രിയെ ട്രോളുന്ന സംഘികള്‍ ഇതും കൂടി അറിഞ്ഞിരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here