കൊറോണ മരണത്തിൽ സ്‌പെയിനിനെ യുഎസ്‌ മറികടന്നു ; ബ്രിട്ടനിൽ 8 ഡോക്‌ടർമാർ മരിച്ചു

ലോകത്ത്‌ കോവിഡ്‌ ബാധിതർ പതിനാറ് ലക്ഷം കവിഞ്ഞു. മരിച്ചവരുടെ എണ്ണം 95000 കടന്നു. അമേരിക്കയിൽ മരണസംഖ്യ റെക്കോഡാവുകയാണ്‌. ലോകത്തെ ആകെ മരണത്തിൽ മൂന്നിൽ രണ്ടും സംഭവിച്ച യൂറോപ്പിലും അയവില്ല.

ഏതാനും ദിവസം മരണസംഖ്യ കുറഞ്ഞ ഇറ്റലിയിൽ വ്യാഴാഴ്‌ച വർധിച്ചു. 610 പേർകൂടിയായതോടെ മരണസംഖ്യ 18,279. സ്‌പെയിനിൽ 683 പേർകൂടി മരിച്ച്‌ 15,447 ആയി.

മരണസംഖ്യയിൽസ്‌പെയിനിനെ അമേരിക്ക മറികടന്നു. മരണസംഖ്യ 16,691 ആണ് ഇപ്പോൾ അമേരിക്കയിലേതിനേക്കാൾ കൂടുതലാളുകൾ മരിച്ചത്‌ ഇറ്റലിയിൽമാത്രം.

ഫ്രാൻസിൽ മരണസംഖ്യ 12,210 ആയി. ബെൽജിയത്തിൽ 283 പേർകൂടി മരിച്ചു. മരണസംഖ്യ 2523. നെതർലൻഡ്‌സിൽ വ്യാഴാഴ്‌ചത്തെ 148 ഉൾപ്പെടെ മരണം 2396.

ബ്രിട്ടനിൽ മരണസംഖ്യ 7979 ഉം ജർമനിയിയിൽ 2,451 ഉം കടന്നു. 117 പേർകൂടി മരിച്ച ഇറാനിൽ മരണസംഖ്യ 4110 ആയി. ചൈനയിൽ രണ്ട്‌ മരണമാണ്‌ വ്യാഴാഴ്‌ച റിപ്പോർട്ട്‌ ചെയ്‌തത്‌.

ആകെ മരണസംഖ്യ 3335. കോവിഡ്‌ പൊട്ടിപ്പുറപ്പെട്ടശേഷം യുഎൻ രക്ഷാസമിതി വീഡിയോ കോൺഫറൻസിലൂടെ മഹാമാരിയെക്കുറിച്ച്‌ ആദ്യമായി ചർച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News