ലോക്ക്ഡൗണ്‍ കാലത്ത് ശ്രദ്ധേയമായ ഇടപെടലുമായി ഡിവൈഎഫ്‌ഐ

ലോക്ഡൗണ്‍ കാലത്തെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ഇടപെടല്‍ ശ്രദ്ധേയമാകുന്നു. ഡോക്ടറമാര്‍ക്ക് മുതല്‍ അതിഥി തൊ‍ഴിലാളികള്‍ക്ക് വരെ ദവസവും ആയിരകണക്കിന് പൊതി ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്.

മാര്‍ച്ച് 13 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 3000 ലേറെ രക്തദാനവും ഡിവൈഎഫ്ഐ നടത്തിയിട്ടുണ്ട്. തെരുവ്നായക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഡിവൈഎഫ്ഐ

മാര്‍ച്ച് 13 ന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 896 ഡിവൈഎഫ്ഐ വാളണ്ടറന്‍മാര്‍ രക്തംദാനം ചെയ്ത് ക‍ഴിഞ്ഞു.

ശ്രീചിത്രയില്‍ 260 പേരും, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 398 പേരും ആര്‍ സി സി യില്‍ 314 പേരും രക്തം ദാനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മറ്റ് ആശുപത്രികളിലായി 1500 ഓളം രക്തവും ദാനം ചെയ്ത് ക‍ഴിഞ്ഞു.

ജില്ലാ ഹെല്‍പ്പ് ഡെസ്ക്ക് വ‍ഴി 216 നെഗറ്റീവ് ഗ്രൂപ്പിലെ രക്തവും ദാനം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ ജനറല്‍ ആശുപത്രിയിലെ ഐസേലേഷന്‍ വാര്‍ഡിലെ രോഗികള്‍ക്കും ഡോക്ടറമാര്‍ക്കും ഉച്ച ഭക്ഷണം നല്‍കുന്നതും ഡിവൈഎഫ്ഐയാണ്.

ആവശ്യമെങ്കില്‍ എത്ര പേര്‍ വേണമെങ്കിലും രക്തം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വനീത് കൈരളി ന്യൂസിനോട് പറഞ്ഞു

അതിഥി തൊ‍ഴിലാളികളുടെ ക്യാമ്പില്‍ ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി ഡിവൈഎഫ്ഐ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം 1000000 ലേറെ ഭക്ഷണ പൊതികളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം ഡിവൈഎഫ്ഐ നടത്തിയത് .

വരും ദിവസങ്ങളില്‍ തെരുവ്നായക്കള്‍ക്ക് നിത്യവും ഭക്ഷണം എത്തിക്കുന്ന ഘട്ടത്തിലേക്ക് കടക്കുകയാണ് ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News